പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മന്‍ കി ബാത് പ്രഭാഷണ പരമ്പരയിലെ നൂറാമത് പ്രഭാഷണം ബി.ജെ.പി പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തില്‍ ബൂത്ത് തല യോഗങ്ങളില്‍ പ്രക്ഷേപണം നടത്തി. കാണക്കാരിയില്‍ ബി.ജെ.പി സെക്രട്ടറി ജോര്‍ജ് കുര്യന്‍ പങ്കെടുത്തു. 2014 ഒക്ടോബര്‍ 3 ന് ആരംഭിച്ച് മന്‍ കി ബാത്ത് സമൂഹത്തിലെ സാധാരണക്കാരായ ജനങ്ങളുടെ പ്രശ്‌നങ്ങളാണ് അവതരിപ്പിക്കുന്നതെന്ന് ജോര്‍ജ് കുര്യന്‍ പറഞ്ഞു. ബൂത്ത് കമ്മറ്റി ഭാരവാഹികളായ റജിമോന്‍, അനില്‍കുമാര്‍, രഞ്ജിത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
0 Comments