മാഞ്ഞൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് ഞായറാഴ്ച നടക്കും. കുറുപ്പന്തറ മണ്ണാറപ്പാറ സെന്റ് സേവ്യേഴ്സ് എല്‍പി സ്‌കൂള്‍, പാരീഷ് ഹാള്‍ എന്നിവടങ്ങളിലായി രാവിലെ എട്ട് മുതല്‍ വൈകൂന്നേരം അഞ്ച് വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പോലീസ് സംരക്ഷണത്തിലും ഹൈക്കോടതിയുടെ നിരീക്ഷകന്റെ സാന്നിദ്ധ്യത്തിലുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 13 അംഗ ഭരണ സമിതിയിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പില്‍ യൂഡിഎഫ് മുന്നണിയും എല്‍ഡിഎഫ് മുന്നണിയും തമ്മിലാണ് മത്സരം. സ്വതന്ത്ര അംഗങ്ങളും മത്സര രംഗത്ത് ഉണ്ട്. നീതിയുക്തമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചതായി യുഡിഎഫ് നേതാക്കള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ സുനു ജോര്‍ജ്, ജനറല്‍ കണ്‍വീനര്‍ മാഞ്ഞൂര്‍ മോഹന്‍കുമാര്‍, സെക്രട്ടറി വര്‍ഗീസ് കാറുകുളം, സ്ഥാനാര്‍ത്ഥികളായ സി.എം. ജോര്‍ജ്, ലൂക്കോസ് മാക്കീല്‍ എന്നിവര്‍കടുത്തുരുത്തി പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
0 Comments