Breaking...

9/recent/ticker-posts

Header Ads Widget

മണ്ണയ്ക്കനാട് കാവില്‍ ഭഗവതി ക്ഷേത്രത്തില്‍ മീനപ്പൂര മഹോത്സവം



മണ്ണയ്ക്കനാട് കാവില്‍ ഭഗവതി ക്ഷേത്രത്തില്‍ മീനപ്പൂര മഹോത്സവം ഭക്തിനിര്‍ഭരമായ ചടങ്ങുകളുടെ നടന്നു. രാവിലെ നടന്ന കുംഭകുട ഘോഷയാത്രയില്‍ നിരവധി ഭക്തര്‍ പങ്കെടുത്തു. ചിറയില്‍ ഗണപതി ക്ഷേത്രസന്നിധിയില്‍ നിന്നുമാണ്  കുംഭകുട ഘോഷയാത്ര ആരംഭിച്ചത്. കുംഭകുട അഭിഷേകത്തിനു ശേഷം മണ്ണയ്ക്കനാട്ട് കാവിലെ സവിശേഷ വഴിപാടായ  ചാന്താട്ടം നടന്നു. ദേവീപ്രീതിയ്ക്കായി ഭദ്രകാളിയുടെ ദാരുബിംബത്തില്‍ തേക്കിന്‍ കാതല്‍ അടക്കമുള്ള അഷ്ടദ്രവ്യങ്ങള്‍ ഉപയോഗിച്ചു തയ്യാറാക്കുന്ന ചാന്ത് ആടുന്ന അതിപ്രധാന ചടങ്ങ് ദര്‍ശിക്കാന്‍ നിരവധി ഭക്തരെത്തി. മഹാപ്രസാദമൂട്ട്, ദേശവിളക്ക് ,  ദീപാരാധന എന്നിവയും തിരുവരങ്ങില്‍ നൃത്തനൃത്യങ്ങളും സംഗീത സമന്വയവും പൂര മഹോത്സവത്തോടനുബന്ധിച്ച് നടന്നു.




Post a Comment

0 Comments