മറ്റക്കര മണ്ണൂര്‍ സെന്റ് ജോര്‍ജ് ക്നാനായ കത്തോലിക്കാ പള്ളിയില്‍ പെസഹാ ആചരണത്തോടനുബന്ധിച്ച് പ്രത്യേക തിരുക്കര്‍മ്മങ്ങളും, കാല് കഴുകല്‍ ശുശ്രൂഷയും നടന്നു. പെസഹാ വ്യാഴത്തിലെ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ ഇടവകാംഗങ്ങള്‍ മുഴുവന്‍ ശുഭ്ര വസ്ത്രധാരികളായാണ് പള്ളിയിലെത്തിയത്. വികാരി ഫാദര്‍ ജോസ് പൂതൃക്കയില്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. കുര്‍ബാന മധ്യേ 12 കൂടാര യോഗ പ്രസിഡന്റുമാര്‍ കാല് കഴുകല്‍ ശുശ്രൂഷയില്‍ പങ്കു ചേര്‍ന്നു. തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത എല്ലാ ഭക്തജനങ്ങള്‍ക്കും ജപമാലകളും നല്കി. ഇടവകയിലെ ലീജിയണ്‍ ഓഫ് മേരി മിഷന് ലീഗ് സംഘടനകളുടെ നേതൃത്വത്തിലാണ് ജപമാലകള്‍ തയ്യാറാക്കി വിതരണം ചെയ്തത്.
0 Comments