പാലാ നഗരസഭയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഖര മാലിന്യ ശേഖരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്സണ്‍ ജോസിന് ബിനോ നിര്‍വഹിച്ചു. അയ്യങ്കാളി തൊഴിലുറപ്പ് ഫണ്ട്, പ്ലാന്‍ ഫണ്ട് എന്നിവ ഉപയോഗിച്ച് 5-ലക്ഷം രൂപ വിനിയോഗിച്ചാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. യോഗത്തില്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ അഡ്വക്കേറ്റ് ബിനു പുളിക്കകണ്ടം, ഷീബ ജിയോ, കുടുംബശ്രീ ചെയര്‍പേഴ്സണ്‍ ്ര്രശീകലാ അനില്‍കുമാര്‍, ഹരിത കര്‍മ്മസേനാംഗങ്ങള്‍ കുടുംബശ്രീ അംഗങ്ങള്‍, നഗരസഭാ ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.
0 Comments