മേവടയില്‍ കാറിനു മുകളിലേയ്ക് ആഞ്ഞിലി മരം ഒടിഞ്ഞു വീണു. കനത്ത മഴയ്കിടെയാണ് ആഞ്ഞിലി മരം ഇന്നോവ കാറിനു മുകളില്‍ വീണത്. കാര്‍ യാത്രികര്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു. പാലായില്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ S.K ബിജുമോന്റെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്‌സ് സംഘമെത്തിയാണ് മരം മുറിച്ചു മാറ്റിയത്.
0 Comments