എന്‍സിഇആര്‍ടി സിലബസില്‍ നിന്ന് പാഠഭാഗങ്ങള്‍ വെട്ടി മാറ്റിയ സംഭവത്തില്‍ കേന്ദ്രത്തിനെതിരെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. എന്‍സിഇആര്‍ടി പുനസംഘടിപ്പിക്കണമെന്ന് വി ശിവന്‍കുട്ടി ആവശ്യപ്പെട്ടു.പാഠഭാഗങ്ങള്‍ ഒഴിവാക്കിക്കൊണ്ട് ബിജെപി അജണ്ട നടപ്പാക്കാന്‍ കഴിയില്ലെന്നും ഒന്നും അടിച്ചേല്‍പ്പിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ വിയോജിപ്പ് പരിഗണിച്ചില്ലെങ്കില്‍ സപ്ലിമെന്ററി പാഠപുസ്തകം തയ്യാറാക്കുന്നതടക്കം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഓരോ സംസ്ഥാനങ്ങളിലേയും പ്രതിനിധികളെ ഉള്‍പ്പെടുത്തി വേണം പുനസംഘടിപ്പിക്കേണ്ടത്. എന്‍സിഇആര്‍ടി ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. ആറാം ക്ലാസ് മുതലുള്ള പാഠപുസ്തകങ്ങളില്‍ നിന്ന് പാഠഭാഗങ്ങള്‍ വെട്ടിമാറ്റുകയാണ്. ആര്‍എസ്എസിന്റെയും ബിജെപിയുടെയും അജണ്ട നടപ്പാക്കാനുള്ള ശ്രമമാണിത്. ഒരു തരത്തിലും കേരളം ഇത് അംഗീകരിക്കില്ല. എന്‍സിഇആര്‍ടി തന്നെ പുനസംഘടിപ്പിക്കണമെന്നാണ് ഇക്കാര്യത്തില്‍ സംസ്ഥാനത്തിന്റെ ആവശ്യം. മഹാത്മാ ഗാന്ധിയെ ഒഴിവാക്കണമെന്ന് പറഞ്ഞാല്‍ അത് നടപ്പാക്കണമെന്ന ബാധ്യതയൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
0 Comments