മൂഴിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ തിരുവുത്സവത്തോട് അനുബന്ധിച്ച് നടന്ന ദേശ താലപ്പൊലി ഭക്തിസാന്ദ്രമായി. കോതനല്ലൂര്‍ ബി.എസ്.എന്‍.എല്‍ ഓഫീസിന് സമീപത്തു നിന്നും ആരംഭിച്ച അംശ താലപ്പൊലി, പാറപ്പള്ളി ജംഗ്ഷനില്‍ ദേശ താലപ്പൊലിയോടൊപ്പം ചേര്‍ന്നു ക്ഷേത്രത്തിലേക്ക് നീങ്ങി. കീഴില്ലം ഗോപാലകൃഷ്ണന്മാരാരും സംഘവും അവതരിപ്പിച്ച വാദ്യ മേളം താലപ്പൊലിക്ക് മിഴിവേകി. താലപ്പൊലി ഘോഷയാത്രയില്‍ നിരവധി ഭക്തര്‍ പങ്കുചേര്‍ന്നു.
0 Comments