അതിരമ്പുഴയില്‍ ആവേശമുയര്‍ത്തി നടന്നുവന്ന അഖില കേരള നാടന്‍ പന്ത് കളി ടൂര്‍ണമെന്റ്‌ന്റെ ഫൈനല്‍ മത്സരം മഴമൂലം തടസ്സപ്പെട്ടു. ബ്രദേഴ്‌സ് ക്ലബ്ബ് അതിരമ്പുഴയുടെയും നാടന്‍ പന്തുകളി സ്‌നേഹികള്‍ ഓര്‍ഗനൈസേഷന്റെയും ആഭിമുഖ്യത്തിലാണ് അഖില കേരള നാടന്‍ പന്തുകളി ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്. കമ്പംമേട് ടീമും പാറമ്പുഴ ടീമുമാണ് ഫൈനലില്‍ മത്സരിച്ചത്. അതിരമ്പുഴ സെന്റ് അലോഷ്യസ് മൈതാനിയില്‍ ശനിയാഴ്ച ഫൈനല്‍ മത്സരം ആരംഭിച്ചെങ്കിലും മഴമൂലം മാറ്റിവയ്ക്കുകയായിരുന്നു.. ഞായറാഴ്ച രാവിലെ പത്തരയ്ക്ക് ഫൈനല്‍ നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായാണ് മത്സരത്തിന്റെ വരുമാനം വിനിയോഗിക്കുന്നത്. ചികിത്സാസഹായമായി ക്യാന്‍സര്‍ രോഗിക്ക് ഒരു ലക്ഷം രൂപയും മറ്റൊരു നിര്‍ധന കുടുംബത്തിന് മുപ്പതിനായിരം രൂപയും നല്‍കുവാനാണ് സംഘാടകര്‍ തീരുമാനിച്ചിരിക്കുന്നത്.
0 Comments