അതിരമ്പുഴ കുറ്റിക്കാട്ട് കൊട്ടാരം ഭഗവതി ക്ഷേത്രത്തില്‍ ഭാഗവത നവാഹ യജ്ഞത്തിന് തുടക്കം കുറിച്ചു. സ്വാമിനി ഗീതാ ശാരദാനന്ദ സരസ്വതി, സ്വാമിനി മായ ശാരദാനന്ദ സരസ്വതി എന്നിവരാണ് മുഖ്യ യജ്ഞാചാര്യര്. ഭദ്രദീപ പ്രകാശനം, ആചാര്യ വരണം, പ്രഭാഷണം തുടര്‍ന്ന് ഏറ്റുമാനൂര്‍ ശ്രീ ശങ്കരാ ഭജന്‍സിന്റെ ഭജന്‍സ് എന്നിവ നടന്നു. വ്യാഴാഴ്ച രാവിലെ 7 30ന് പാരായണവും വ്യാഖ്യാനവും തുടര്‍ന്ന് ഒന്നിന് പ്രസാദ് ഊട്ടും രാത്രി ഏഴിന് പ്രഭാഷണവും നടക്കും. ക്ഷേത്രം ഭാരവാഹികള്‍ എം എന്‍ മണിയന്‍പിള്ളയുടെയും പ്രഭാകരന് നായര്‍ പിജി ബാലകൃഷ്ണപിള്ള എന്നിവരുടെ നേതൃത്വത്തിലാണ് ഭാഗവത നവാഹ യജ്ഞത്തിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നത്. നവാഹ യജ്ഞം 14ന് സമാപിക്കും.
0 Comments