പ്രസവിച്ച ഉടനെ നവജാത ശിശുവിനെ കുളിമുറിയിലെ ബക്കറ്റില്‍ ഉപേക്ഷിച്ച യുവതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ചെങ്ങന്നൂരില്‍ ഉള്ള സ്വകാര്യ ആശുപത്രിയില്‍ അമിത രക്തസ്രാവവുമായി ചികിത്സയ്ക്കായി എത്തിയ യുവതിയില്‍ നിന്ന് രോഗ വിവരങ്ങള്‍ മനസ്സിലാക്കുന്നതിനിടെയാണ് യുവതി രാവിലെ വീട്ടില്‍ വച്ച് പ്രസവിച്ചതാണെന്നും മനസിലായത്. ആശുപത്രി അധികൃതര്‍ ചെങ്ങന്നൂര്‍ പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയും ചെങ്ങന്നൂര്‍ ഇന്‍സ്‌പെക്ടര്‍ വിപിന്റെ നേതൃത്വത്തില്‍ പെട്ടെന്ന് പെണ്‍കുട്ടിയുടെ കോട്ടയില്‍ ഉള്ള വീട്ടില്‍ എത്തി പരിശോധന നടത്തുകയായിരുന്നു. പിന്നീട് ബക്കറ്റില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ആണ്‍കുട്ടിയെ ചെങ്ങന്നൂര്‍ ഉള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തണല്‍ സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോടെ കുട്ടിയെ കൂടുതല്‍ പരിചരണവും ചികിത്സയും നല്‍കുന്നതിനായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. 32 ആഴ്ച മാത്രം പ്രായമായ കുട്ടിയെ മാസം തികയാതെ പ്രസവിച്ചതാണെന്നും ശിശുവിന്റെ ആരോഗ്യ നില മോശമാണെന്നും ഐസിഎച്ച് സൂപ്രണ്ട് ഡോ കെ.പി ജയപ്രകാശ് പറഞ്ഞു. ചെങ്ങന്നൂര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ വിപിന്‍, SI അഭിലാഷ്, അജിത് ഖാന്‍, ഹരീഷ്, ജിജോ സാം എന്നിവര്‍ അടങ്ങിയ സംഘം ആണ് സമയോചിതമായ ഇടപെടലിലൂടെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ച് രക്ഷപ്പെടുത്തിയത്.
0 Comments