Breaking...

9/recent/ticker-posts

Header Ads Widget

കേരളാ എന്‍ജിഒ സംഘ് ധര്‍ണ്ണ നടത്തി



കേരളാ എന്‍ജിഒ സംഘ് കോട്ടയം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കളക്ട്രേറ്റിനു മുന്നില്‍ ധര്‍ണ്ണ നടത്തി.  സംസ്ഥാന ജോയിന്റ് സെക്രട്ടറി  K രാധാകൃഷ്ണപിള്ള  ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജീവനക്കാരോടുള്ള ഇടതു സര്‍ക്കാരിന്റെ നിലപാട് തികച്ചും വഞ്ചനാപരമാണെന്ന് അദ്ദേഹം പറഞ്ഞു. രാജസ്ഥാന്‍, ഛത്തീസ്ഗഢ് തുടങ്ങി നിരവധി സര്‍ക്കാരുകള്‍ പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുമെന്ന് അവിടങ്ങളിലെ ബജറ്റിലൂടെ പ്രഖ്യാപനം നടത്തിയ സാഹചര്യം മുന്നില്‍ ഉള്ളപ്പോഴാണ് കേരളത്തിലെ സര്‍ക്കാര്‍ എന്‍ പി എസ് ജീവനക്കാരെ ഒന്നടങ്കം വഞ്ചിക്കുന്ന നിലപാട് സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഏഴു വര്‍ഷം മുമ്പ് പത്താം ശമ്പള കമ്മീഷന്‍ ശുപാര്‍ശ ചെയ്ത മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് പദ്ധതി, മെഡിസെപ്പ് സര്‍ക്കാര്‍ പങ്കാളിത്തത്തോടെ നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.  ജില്ലാ പ്രസിഡണ്ട് എസ്.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ബി.എം.എസ് ജില്ലാ പ്രസിഡണ്ട് വി.എസ് പ്രസാദ്, സംസ്ഥാന സമിതി അംഗം എം.എസ്.ഹരികുമാര്‍ ,ജില്ലാ സെക്രട്ടറി പി.എ.മനോജ് കുമാര്‍, എസ്.ശ്രീജിത്ത്, പി.എ.ഗോപകുമാര്‍, ആര്‍ രാജേഷ്, കെ.വിനോദ് , ജി.മനോജ്, ജി.ദിനേശ്, ആര്‍.ജിഗ്ഗി, ആര്‍.സുനില്‍കുമാര്‍, കെ.സി.വിജയകുമാര്‍, എസ്.അനില്‍ കെ.സി.ജയപ്രകാശ്, എന്‍.സജേഷ് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments