പാലാ ടൗണിലെ ചുമട്ടുതൊഴിലാളികള്‍ക്ക് കൂലി വര്‍ധന ആവശ്യപ്പട്ട് CITU, AITUC, KTUC എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി. ചുമട്ടു കൂലിയുമായി ബന്ധപ്പെട്ട് വ്യാപാരികളുമായി നിലവിലുണ്ടായിരുന്ന എഗ്രിമെന്റ് കാലാവധി കഴിഞ്ഞിട്ടും പുതുക്കാന്‍ തയ്യാറാകാത്തതില്‍ സംഘടനകള്‍ പ്രതിഷേധിച്ചു. ജനറല്‍ ആശുപത്രി ജംഗ്ഷനില്‍ നിന്നും ആരംഭിച്ച പ്രകടനം ളാലം പാലം ജംഗ്ഷനില്‍ സമാപിച്ചു. തുടര്‍ന്നു നടന്ന യോഗം CITU ജില്ലാ ജോയിന്റ് സെക്രട്ടറി ഷാര്‍ളി മാത്യു ഉദ്ഘാടനം ചെയ്തു. ജോസുകുട്ടി പൂവേലി അധ്യക്ഷനായിരുന്നു. ടി.ആര്‍ വേണുഗോപാല്‍,ബാബു കെ ജോര്‍ജ്ജ്, പി.എം ജോസഫ്, പി.എന്‍ പ്രമോദ്, എം.പി മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments