പാലാ ജനറല്‍ ആശുപത്രിയിലെ സെക്യൂരിറ്റിയുടെ ചുമതല ഏജന്‍സിയെ ഏല്‍പ്പിക്കാനുള്ള വിവാദ തീരുമാനം മാണി സി കാപ്പന്‍ എം.എല്‍.എ യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി റദ്ദാക്കി. നിലവില്‍ ആറ് സെക്യൂരിറ്റി ജീവനക്കാരാണ് ഉള്ളത്. ഇത് പത്തായി ഉയര്‍ത്താനും തീരുമാനിച്ചു. സെക്യൂരിറ്റിക്കാരായി നിയമിക്കപ്പെടാന്‍ പാലായിലും പരിസര പ്രദേശത്തുമുള്ളവര്‍ക്കു മുന്‍ഗണന നല്‍കും. നിലവില്‍ സെക്യൂരിറ്റി ജോലി നിര്‍വ്വഹിക്കുന്നവരില്‍ കാര്യക്ഷമതയുള്ളവരെ നിലനിര്‍ത്താനും ബാക്കിയുള്ളവരെ ഇന്റര്‍വ്യൂ വഴി തിരഞ്ഞെടുക്കാനും തീരുമാനമായി. സെക്യൂരിറ്റിയുടെ ചുമതല ആര്‍.എം.ഒ യ്ക്ക് നല്‍കി. രണ്ട് മാസത്തിലൊരിക്കല്‍ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി ചേരാനും യോഗം തീരുമാനിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോ, വൈസ് ചെയര്‍പേഴ്‌സണ്‍ സിജി പ്രസാദ്, ആശുപത്രി സൂപ്രണ്ട് ഡോ ഷമ്മി രാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments