കടപ്പാട്ടൂരില്‍ സാമൂഹ്യവിരുദ്ധര്‍ തണല്‍മരം വെട്ടിയിട്ട് പൂച്ചയെ കെട്ടിത്തൂക്കി, ഫുട്പാത്തിലെ കാല്‍നട യാത്ര തടസ്സപ്പെടുത്തി. കടപ്പാട്ടൂര്‍ പന്ത്രണ്ടാം മൈല്‍ ബൈപ്പാസ് റോഡില്‍ കടപ്പാട്ടൂര്‍ പാലം ജംഗ്ഷനാണ് സംഭവം. പുലര്‍ച്ചെ നടക്കാനിറങ്ങിയ യാത്രക്കാരാണ് സംഭവം ആദ്യം കാണുന്നത്. ഓട്ടോ സ്റ്റാന്‍ഡിന് സമീപം കടപ്പാട്ടൂര്‍ ക്ഷേത്രത്തിന്റെ പറമ്പില്‍ നട്ടുവളര്‍ത്തിയിരുന്ന മാവ് ഉള്‍പ്പെടെയുള്ള ഫലവൃക്ഷത്തൈകളും ഇവര്‍ നശിപ്പിച്ചു. ഇവിടെ പാര്‍ക്ക് ചെയ്യുന്ന ഓട്ടോകളിലെ ചില ഡ്രൈവര്‍മാര്‍ പുലര്‍ച്ചെ മുതല്‍ മദ്യലഹരിയിലാണെന്നും, കാല്‍നടയാത്രക്കാരെയും, വിദ്യാര്‍ത്ഥികളെയും അസഭ്യം പറയുന്നതായും ആക്ഷേപമുയരുന്നുണ്ട്. ഓട്ടോ സ്റ്റാന്‍ഡിനു സമീപം പാര്‍ക്ക് ചെയ്യുന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ സ്കൂള്‍ ബസ്സിലെ ജീവനക്കാരെ പലപ്പോഴും ഭീഷണിപ്പെടുത്തുന്നതും പതിവാണ്. പുലര്‍ച്ചെ മുതല്‍ മദ്യം ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളുടെ വ്യാപാരവും നടക്കുന്നതായി നാട്ടുകാര്‍ പറയുന്നു.
0 Comments