അധ്വാനവര്‍ഗ്ഗ സിദ്ധാന്തത്തിലൂടെ കെ.എം മാണിയുടെ ഓര്‍മ്മകള്‍ എന്നും മരിക്കാതെ ജനമനസുകളില്‍ ജീവിക്കുമെന്ന് കേരള കോണ്‍ഗ്രസ് വര്‍ക്കിങ്ങ് ചെയര്‍മാന്‍ പി.സി തോമസ് അഭിപ്രായപ്പെട്ടു. അപ്രായോഗികവും, അപ്രസക്തവുമായ മാര്‍ക്‌സിസത്തിന് ബദലായ കെ.എം മാണിയുടെ അദ്ധ്വാനവര്‍ഗ്ഗ സിദ്ധാന്തത്തിന്റെ പ്രസക്തി വര്‍ദ്ധിച്ചിരിക്കുകയായണെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷക ദ്രോഹ നടപടികളുമായി സന്ധിചെയ്യുന്ന വര്‍ക്ക് കാലം മാപ്പ് നല്‍കില്ലെന്നും പി.സി.തോമസ് കുറ്റപ്പെടുത്തി. കേരളാ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ കെ.എം മാണി അനുസ്മരണ അദ്ധ്വാനവര്‍ഗ്ഗ ദിനാചരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം പാലായില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള കോണ്‍ഗ്രസ് സെക്രട്ടറി ജനറല്‍ ജോയി എബ്രാഹം അദ്ധ്യക്ഷത വഹിച്ചു. സീനിയര്‍ സെക്രട്ടറി ഡോ: ഗ്രേസമ്മ മാത്യു, കേരള കോണ്‍ഗ്രസ് കോട്ടയം ജില്ലാ പ്രസിഡണ്ട് സജി മഞ്ഞക്കടമ്പില്‍, വി.ജെ ലാലി, ജെയ്‌സണ്‍ ജോസഫ്, തോമസ് ഉഴുന്നാലില്‍, സന്തോഷ് കാവുകാട്ട്, സാബു പ്ലാത്തോട്ടം ,ജോയ് ചെട്ടിശ്ശേരി, ജേക്കബ് കുര്യാക്കോസ്, ജോര്‍ജ് പുളിങ്കാട്, ഷിബു പൂവേലില്‍, ഷീല ബാബു കുര്യത്ത്, ജോസ് വേരനാനി, എ.സി. ബേബിച്ചന്‍, ജോഷി വട്ടക്കുന്നേല്‍, എബ്രഹാം തോമസ്, കുഞ്ഞുമോന്‍ ഒഴുകയില്‍, മാര്‍ട്ടിന്‍ കോലടി, ജോര്‍ജ് വലിയപറമ്പില്‍, പി എസ് സൈമണ്‍, മാത്തുക്കുട്ടി ആനിത്തോട്ടം, ടോമി താണോലില്‍, കെ.എം കുര്യന്‍,സജി ഒലിക്കര, തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments