കാപ്പാ നിയമപ്രകാരം നാടുകടത്തപ്പെട്ട പ്രതി നിയമം ലംഘിച്ചതിനെ തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്തു. പൂവരണി മൂലേത്തൊണ്ടി കോളനി ഭാഗത്ത് ഓലീക്കല്‍ വീട്ടില്‍ സാജന് ജോര്‍ജ്ജ് എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. അടിപിടി, കഞ്ചാവ് വില്‍പ്പന തുടങ്ങിയ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാളെ കോട്ടയം ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കാപ്പാ നിയമപ്രകാരം നാടുകടത്തിയിരുന്നു. എന്നാല്‍ ഇയാള്‍ ഈ നിയമം ലംഘിച്ച് കോട്ടയം പുത്തനങ്ങാടിയില്‍ വന്നിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് പാലാ പോലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പാലാ സ്റ്റേഷന് എസ്.എച്ച്.ഓ കെ.പി. ടോംസണ്, സി.പി.ഓ മാരായ ജോഷി മാത്യു, രഞ്ജിത്ത് സി, അരുണ്‍ സി.എം എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.
0 Comments