ചേര്‍പ്പുങ്കല്‍ പബ്ലിക് ലൈബ്രറി ആന്‍ഡ് ഫ്രണ്ട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ബാലവേദി ഉദ്ഘാടനവും അഭിനയ ശില്പശാലയും നടന്നു. മീനച്ചില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി റോയി ഫ്രാന്‍സിസ് ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ക്ക് കലാരംഗത്ത് അവരുടെ മികവുകള്‍ വികസിപ്പിക്കുന്നതിനും വ്യക്തിത്വ വികസനത്തിനുമായാണ് സമ്മര്‍ ക്യാമ്പും അഭിനയ ശില്പശാലയും സംഘടിപ്പിച്ചത്. പബ്ലിക് ലൈബ്രറി പ്രസിഡന്റ് കെ ജെ ജോണ്‍ കോയിക്കല്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ ജോയിന്‍ സെക്രട്ടറി എന്‍ ഡി ശിവന്, ലൈബ്രറി വൈസ് പ്രസിഡണ്ട് പ്രൊഫ. പിജെ സെബാസ്റ്റ്യന്‍ പഴയ പറമ്പില്‍, വാര്‍ഡ് മെമ്പര്‍ മിനി ജെറോം, ലൈബ്രറി സെക്രട്ടറി സതീഷ് പൈങ്ങനാമഠം, അംഗങ്ങളായ കെ ടി തോമസ് കിഴക്കേകുറ്റ്, ബെന്നി ചിറപ്പുറം എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
0 Comments