പുന്നത്തുറ പഴയ പള്ളിയില്‍ ദു:ഖവെള്ളി ആചരണം ഭക്തിനിര്‍ഭരമായി. രാവിലെ കിടങ്ങൂര്‍ സൗത്ത് സ്നേഹഭവനില്‍ നിന്നും പുന്നത്തുറ പഴയ പള്ളിയിലേയ്ക്ക് കുരിശിന്റെ വഴി നടന്നു. യേശുദേവന്റെ പീഡാസഹന യാത്രയുടെ സ്മരണയില്‍ നടന്ന കുരിശിന്റെ വഴിയില്‍ നിരവധി ഭക്തര്‍ പങ്കുചേര്‍ന്നു. 14 സ്ഥലങ്ങളില്‍ പ്രാര്‍ത്ഥനകളുമായാണ് കുരിശിന്റെ വഴി പ്രദക്ഷിണം നടന്നത്. കുരിശിന്റെ വഴി പള്ളിയിലെത്തിയ ശേഷം സംഭാര വിതരണവും തുടര്‍ന്ന് ഉച്ചക്കഞ്ഞി വിതരണവും നടന്നു. ഫാദര്‍ ജെയിംസ് ചെരുവില്‍, ഫാദര്‍ എബ്രഹാം തറതട്ടേല്‍, ഫാദര്‍ മജോ വാഴക്കാല, ഫാദര്‍ ജിസ്മോന്, ഫാദര്‍ ബിജു ചിറത്തറ,തുടങ്ങിയവര്‍ തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്കി.
0 Comments