കാരിത്താസ് ഇന്ത്യയും, പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയും ചേര്‍ന്നു നടത്തുന്ന സജീവം ലഹരി വിരുദ്ധ യഞ്ജത്തിന്റെ ഭാഗമായി , പാലാ അഡാര്‍ട്ടിന്റെയും, മാര്‍സ്ലീവാ മെഡിസിറ്റിയുടെയും സഹകരണത്തോടെ ടെലി കൗണ്‍സിലിങ്ങ് പരിപാടി ആരംഭിച്ചു. രാസലഹരിയുടെ അടിമത്തത്തില്‍ കഴിയുന്നവര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി ആരംഭിച്ച ടെലികൗണ്‍സിലിംഗ് പ്രോജക്ടിന്റെ ഉദ്ഘാടനം മാര്‍ സ്ലീവ മെഡിസിറ്റി മാനേജിഗ് ഡയറക്ടര്‍ മോണ്‍. ഡോ.ജോസഫ് കണിയോടിക്കല്‍ നിര്‍വഹിച്ചു. അഡാര്‍ട്ട് ഡയറക്ടര്‍ ഫാ. ജയിംസ് പൊരുന്നോലില്‍ അദ്ധ്യക്ഷത വഹിച്ചു. പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി ഡയറക്ടര്‍ ഫാ. തോമസ് കിഴക്കേല്‍ , പ്രോജക്ട് കോര്‍ഡിനേറ്റര്‍ മെര്‍ലി ജെയിംസ്,. പി.ആര്‍.ഒ.ഡാന്റിസ് കൂനാനിക്കല്‍, പ്രോജക്ട് ഓഫീസര്‍മാരായ പി.വി ജോര്‍ജ്ജ്, എബിന്‍ ജോയി , മാനുവല്‍ ആലാനി അഡാര്‍ട്ട് കൗണ്‍സിലേഴ്‌സ് സൈറ ആന്റണി , ടീന ജോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments