കേരളത്തോട് ചേര്‍ന്ന് കിടക്കുന്ന കേന്ദ്രഭരണ പ്രദേശമായ മാഹിയിലും, തമിഴ്‌നാട്ടിലും അടക്കം അന്യ സംസ്ഥാനങ്ങളില്‍ പെട്രോളിനും ഡീസലിനും, നിത്യോപയോഗ സാധനങ്ങള്‍ക്കും കേരളത്തെ അപേക്ഷിച്ച് വന്‍ വില കുറവാണുള്ളതെന്നും, അതിനാല്‍ ജനങ്ങള്‍ കേരളം വിട്ടു മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട ഗതികേടില്‍ ആണെന്നും യു.ഡി.എഫ് കോട്ടയം ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു. തമിഴ്‌നാട്ടില്‍ വിദ്യാര്‍ത്ഥികള്‍ക്കും , വനിതകള്‍ക്കും , സൗജന്യ ബസ് യാത്ര സൗകര്യം ഒരുക്കുകയും, കാര്‍ഷകര്‍ക്ക് സൗജന്യമായി വൈദ്യുതിയും, വെള്ളവും, വിതരണം ചെയ്യുകയും ചെയ്യുമ്പോള്‍ കേരളം കര്‍ഷകരെയും, പാവപ്പെട്ടവരെയും, വേട്ടയാടുകയാണെന്നും സജി കുറ്റപ്പെടുത്തി. ഇടതു സര്‍ക്കാരിന്റെ ജനദ്രോഹ ബഡ്ജറ്റിലെ നികുതി വര്‍ദ്ധനവ് മൂലം കേരളത്തില്‍ ഉണ്ടായിരിക്കുന്ന വിലക്കയറ്റത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് കരൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വലവൂരില്‍ നടന്ന യു.ഡി.എഫ് പകല്‍ പന്തം കൊളുത്തിക്കൊണ്ട് നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് കരൂര്‍ മണ്ഡലം പ്രസിഡണ്ട് പയസ് മാണി മഞ്ഞക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. കേരള കോണ്‍ഗ്രസ് പാലാ നിയോജകമണ്ഡലം പ്രസിഡണ്ട് ജോര്‍ജ് പുളിങ്കാട് മുഖ്യ പ്രസംഗം നടത്തി. ളാലം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഷീല ബാബു കുര്യയത്ത്, എന്‍ സുരേഷ് നടുവിലേടത്ത്, എന്‍.വി ജോസഫ് അരുവിയില്‍, ബോബി മൂന്നുമാക്കല്‍, കെ.എസ്.രാജു, ടോമി താണോലില്‍, ബെന്നി വെള്ളരിങ്ങാട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments