മാധ്യമ വാര്‍ത്തകളെ പക്വതയോടെ സമീപിച്ച് യാഥാര്‍ത്ഥ്യം മനസ്സിലാക്കണമെന്ന് പ്രശസ്ത സാഹിത്യകാരനായ സക്കറിയ അഭിപ്രായപ്പെട്ടു. വാര്‍ത്തകള്‍ എന്റര്‍ടെയ്ന്‍മെന്റായി മാറുമ്പോള്‍ മുന്‍വിധികള്‍ മാറ്റി വച്ച് വാര്‍ത്തകളെ വിലയിരുത്തണം. പറയുന്നതെല്ലാം സത്യമെന്നു കരുതുന്നതിനപ്പുറം വാര്‍ത്തകള്‍ക്കുപിന്നിലെ രാഷ്ട്രീയവും ഉദ്ദേശലക്ഷ്യങ്ങളും തിരിച്ചറിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളുടെ പ്രസക്തിയും പ്രാധാന്യവും കരുത്തും നിലനില്‍ക്കുമ്പോഴും ഭരണകൂടങ്ങളുടെ ദുഷ് ചെയ്തികള്‍ തുറന്നു കാട്ടാനുള ശക്തി കുറഞ്ഞു പോകുന്നതായും സക്കറിയ അഭിപ്രായപ്പെട്ടു. സഫലം പ്രഭാഷണ പരമ്പരയുടെ ഭാഗമായി സമകാലിക മാധ്യമങ്ങളെ എങ്ങനെ സമീപിക്കാം എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തുകയായിരുന്നു സക്കറിയ. കിസ്‌കോബാങ്ക് പ്രസിഡന്റ് എംഎസ് ശശിധരന്‍ നായരുടെ അധ്യക്ഷതയില്‍ അബ്ദുള്ള ഖാന്‍, രവി പുലിയന്നൂര്‍ ,പി എസ് മധുസൂദനന്‍ സുഷമ രവീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് സക്കറിയയുമായി നടന്ന സര്‍ഗ്ഗ സംവാദത്തില്‍ നിരവധി പേര്‍ പങ്കെടുത്തു.
0 Comments