Breaking...

9/recent/ticker-posts

Header Ads Widget

സ്‌കൂളുകള്‍ക്ക് സാമഗ്രികള്‍ വിതരണം ചെയ്തു



ഏറ്റുമാനൂര്‍ നഗരസഭയുടെ കീഴില്‍ വരുന്ന ഗവണ്‍മെന്റ് സ്‌കൂളുകള്‍ക്ക് ലാപ്‌ടോപ്പ്, പ്രിന്റര്‍,  വാട്ടര്‍ പ്യൂരിഫയര്‍, ഇന്‍സിനറേറ്റര്‍, മൈക്ക് സെറ്റ്  തുടങ്ങിയവ വിതരണം ചെയ്തു. 2022  - 23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സാമഗ്രികള്‍ വിതരണം ചെയ്തത്. ഗവണ്‍മെന്റ് ജെ.ബി എല്‍പി സ്‌കൂള്‍ പേരൂര്‍ ,  പൂവത്തൂംമൂട് സൗത്ത് ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍,  ഗവണ്‍മെന്റ് യുപി സ്‌കൂള്‍ പുന്നത്തുറ,  ഏറ്റുമാനൂര്‍ ഗവണ്‍മെന്റ്  ടിടിഐ, ഏറ്റുമാനൂര്‍   ഗവണ്‍മെന്റ് ഗേള്‍സ്  ഹൈസ്‌കൂള്‍, ഏറ്റുമാനൂര്‍ ഗവണ്‍മെന്റ്    വിഎച്ച്എസ് സി, ഹയര്‍സെക്കന്‍ഡറി, ഹൈസ്‌കൂള്‍, തുടങ്ങിയ സ്‌കൂളുകള്‍ക്കാണ്  9 ലാപ്‌ടോപ്പ്, മൂന്ന് പ്രിന്റര്‍, 5 വാട്ടര്‍ പ്യൂരിഫയര്‍,  മൂന്ന് ഇന്‍സിനറേറ്റര്‍, മൈക്ക് സെറ്റ് ഉള്‍പ്പെടെയുള്ളവ  നല്‍കിയത്.  17 ലക്ഷത്തി  ഇരുപതിനായിരം രൂപയുടെ വിദ്യാഭ്യാസ പദ്ധതിയില്‍ നാല് ലക്ഷം രൂപയുടെ  ഉപകരണങ്ങളാണ് ഇപ്പോള്‍ വിതരണം നടത്തിയത്.  12 പദ്ധതികളാണ് നഗരസഭ ആവിഷ്‌കരിച്ചിരിക്കുന്നത്.  ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ് വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഡോ, എസ്.ബീന അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ. ഫിറോസ്ഖാന്‍, വിദ്യാഭ്യാസ കമ്മറ്റി  അംഗങ്ങളായ ബിനോയി കെ ചെറിയാന്‍,  ബിബീഷ് ജോര്‍ജ് , കെ. കെ. ശോഭന കുമാരി,  ജേക്കബ്ബ് പി മാണി,  ഗേള്‍സ് ഹൈസ്‌കൂള്‍ പ്രധാന അധ്യാപകന്‍    എം. എം.ക്ലമെന്റ്,  കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍  പങ്കെടുത്തു.  വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് 2023 -24 വര്‍ഷത്തെ ബഡ്ജറ്റില്‍ 75 ലക്ഷം രൂപ വകയിരിത്തിയിട്ടുണ്ട്. 2022 -23 വാര്‍ഷിക പദ്ധതിയില്‍  പൊതു വിദ്യാഭ്യാസ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍  100% നേട്ടം കൈവരിച്ച   ചെയര്‍പേഴ്‌സണ്‍  ഡോ. എസ്. ബീന യുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സ്റ്റാന്റിംഗ് കമ്മറ്റിയെ യോഗം അഭിനന്ദിച്ചു.




Post a Comment

0 Comments