Breaking...

9/recent/ticker-posts

Header Ads Widget

ബാങ്ക് ശാഖയുടെ മുന്‍പില്‍ കൂട്ടധര്‍ണ്ണ



സൗത്ത് ഇന്‍ഡ്യന്‍ ബാങ്കിന്റെ അകലക്കുന്നം ശാഖ അടച്ചുപൂട്ടുവാനുള്ള ബാങ്ക് അധികൃതരുടെ നീക്കത്തിനെതിരെ  പ്രതിഷേധം.  40 വര്‍ഷത്തോളമായി കാഞ്ഞിരമറ്റത്ത് പള്ളിക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു വന്ന ബാങ്ക് ശാഖയാണ് നിറുത്തലാക്കുന്നത്.  ബാങ്ക് അധികൃതരുടെ നീക്കത്തിനെതിരെ  കാഞ്ഞിരമറ്റത്ത്  ബാങ്ക് ശാഖയുടെ മുന്‍പില്‍ നടന്ന കൂട്ടധര്‍ണ്ണയുടെ ഉദ്ഘാടനം മാര്‍ സ്ലീവാ പള്ളി വികാരി ഫാ.ജോസഫ് മണ്ണനാല്‍ നിര്‍വ്വഹിച്ചു. ബാങ്കിങ്ങ് സേവനങ്ങള്‍ ഗ്രാമീണ ജനങ്ങള്‍ക്ക് നല്‍കാന്‍ കഴിയണമെന്നും ബാങ്കിന് ഉണ്ടായെന്നു പറയുന്ന നഷ്ടങ്ങള്‍ ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണമാണന്നിരിക്കെ മാറേണ്ടത് ബാങ്ക് അധികൃതരുടെ സമീപനമാണന്നും  ഫാ.ജോസഫ് മണ്ണനാല്‍ പറഞ്ഞു. ബാങ്ക് അധികൃതരുടെ അടച്ചുപൂട്ടല്‍ ശ്രമത്തിനെതിരെ ശക്തമായ സമര പരിപാടികള്‍ ഉണ്ടാകുമെന്ന് സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ച പഞ്ചായത്ത് പ്രസിഡന്റ് ജാന്‍സി ബാബു പറഞ്ഞു. വിവിധ സംഘടനാ നേതാക്കള്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെന്നി വടക്കേടം, മാത്തുക്കുട്ടി ഞായര്‍കുളം, പഞ്ചായത്തംഗം മാത്തുക്കുട്ടി ആന്റണി, ഡാന്റീസ് കൂനാനിക്കല്‍ ,കര്‍ഷക ദള ഫെഡറേഷന്‍ പ്രസിഡന്റ് ജയ്‌മോന്‍ പുത്തന്‍ പുരയ്ക്കല്‍, ടോമി ഈരൂരിക്കല്‍, ടോമി പിരിയന്‍മാക്കല്‍, ബി.ജെ.പി. വാര്‍ഡ് പ്രസിഡന്റ് പ്രദീപ് മൂഴയില്‍, എന്‍.എസ്.എസ്. കരയോഗം പ്രസിഡന്റ് വി.പി.ചന്ദ്രമോഹന്‍ നായര്‍ ,  സന്തോഷ്.പി.റ്റി തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments