കിണറ്റില്‍ വീണു കുടുങ്ങിക്കിടന്ന മൂര്‍ഖന്‍ പാമ്പിനെ അഗ്നി രക്ഷാ സേനയും, സ്നേക്ക് റസ്ക്യൂവേഴ്സും ചേര്‍ന്ന് രക്ഷപെടുത്തി. പോണാട് കുഴിമറ്റത്തില്‍ ശാന്തമ്മയുടെ പുരയിടത്തിലെ കിണറ്റിലാണ് ആറര അടിയോളം നീളമുള്ള മൂര്‍ഖന്‍ കുടുങ്ങിയത്. 22 അടിയോളം ആഴമുള്ള കിണറ്റില്‍ നിന്നും പാലായിലെ അഗ്നിരക്ഷാ സേനയും, വനം വകുപ്പിന്റെ പരിശീലനം നേടിയ റസ്ക്യൂ ടീമുമാണ് പാമ്പിനെ പുറത്തെടുത്തത്. നിധിന്, സുല്‍ഫി എന്നവരാണ് കിണറ്റിലിറങ്ങി പാമ്പിനെ പിടിച്ചത്. വനം വകുപ്പിലെ വണ്ടം പതാല്‍ റേഞ്ച് അധികൃതര്‍ക്ക് പാമ്പിനെ കൈമാറി.
0 Comments