Breaking...

9/recent/ticker-posts

Header Ads Widget

കുഴിയാഞ്ചാല്‍ തോട് വൃത്തിയാക്കി.



അമലഗിരി ബി.കെ കോളജ് വിദ്യാര്‍ത്ഥിനികളുടെ നേതൃത്വത്തില്‍ മാഞ്ഞൂര്‍ പഞ്ചായത്തിലെ കുഴിയാഞ്ചാല്‍ തോട് വൃത്തിയാക്കി. സമൂഹത്തെ അടുത്ത് അറിയുവാനും സാമൂഹിക പ്രതിബദ്ധതയോടെ സമൂഹനന്മയ്ക്കായി പ്രവര്‍ത്തിക്കുവാനുമായാണ് അമലഗിരി B.K കോളേജിലെ  വിദ്യാര്‍ത്ഥിനികള്‍ പാഠ്യേതര പദ്ധതിയുടെ ഭാഗമായി  മാഞ്ഞൂര്‍ ഗ്രാമത്തില്‍ എത്തിയത്. ഗ്രാമത്തിലെ ജനങ്ങളുടെ ജീവിത രീതികളെ കുറിച്ചുള്ള പല തരത്തിലുള്ള പഠനങ്ങളും , സര്‍വ്വേയും നടത്തിയാണ് നീര്‍ച്ചാല്‍ ശുചീകരണത്തിന് അധ്യാപികമാരുടെ മേല്‍നോട്ടത്തില്‍ വിദ്യാര്‍ത്ഥിനികള്‍ എത്തിയത്. പ്രദേശത്തുതന്നെ ലഭ്യമാകുന്ന  ഉപകരണങ്ങളും മറ്റും ഉപയോഗപ്പെടുത്തി ടണ്‍കണക്കിന് മാലിന്യമാണ് ഇവര്‍ എടുത്തു മാറ്റിയത്. പ്ലാസ്റ്റിക് ബോട്ടിലുകള്‍, ചില്ലു കുപ്പികള്‍ , മദ്യക്കുപ്പികള്‍, ജൈവ അജൈവ മാലിന്യങ്ങള്‍ എന്നിവയെല്ലാം നീക്കം ചെയ്തു. കാര്‍ഷിക മേഖലയായ പ്രദേശത്ത്  കൃഷിനാശത്തിനിടയാകും വിധം വെള്ളക്കെട്ട് രൂപപ്പെടുകയും കൃഷി നശിക്കുന്ന സാഹചര്യവും ഇവര്‍ വിലയിരുത്തിയിരുന്നു. മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനമാകും വിധമാണ് വിദ്യാര്‍ത്ഥികള്‍ ജലാശയം വൃത്തിയാക്കുവാന്‍ എത്തിയത്. കുഴിയാന്‍ചാല്‍ ഭാഗത്തുകൂടി എംവിപി കനലിന്റെ ആകാശജലപതയും കടന്നുപോകുന്നുണ്ട്. രണ്ടാംവര്‍ഷ എക്കണോമിക്‌സ് വിദ്യാര്‍ത്ഥികള്‍ ആണ് സാമൂഹ്യ സേവന പ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്നത്.  ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ് ഫിലിപ്പ്, അസിസ്റ്റന്റ് പ്രൊഫ സിസ്റ്റര്‍ ദീപയും നേതൃത്വം നല്‍കി  പഞ്ചായത്തംഗം ബിനോയ് ഇമ്മാനുവലിന്റെ സഹകരണത്തോടെയാണ്  112 വിദ്യാര്‍ത്ഥിനികള്‍ അടങ്ങുന്ന സംഘം സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കുചേര്‍ന്നത്.




Post a Comment

0 Comments