തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അവഗണിക്കുന്ന എല്‍ ഡി എഫ് സര്‍ക്കാരിന്റെ ജനദ്രോഹ നടപടിയില്‍ പ്രതിഷേധിച്ച് യുഡിഎഫ് സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന മനുസരിച്ച് യുഡിഎഫ് ജനപ്രതിനിധികള്‍ പാലാ മുനിസിപ്പല്‍ ഓഫീസ് പടിക്കല്‍ കുത്തിയിരിപ്പ് സമരം നടത്തി. പദ്ധതിവിഹിതം വെട്ടിക്കുറയ്ക്കുന്ന സര്‍ക്കാര്‍ നടപടി അവസാനിപ്പിക്കുക, വികസന ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ പദ്ധതിവിഹിതം അനുവദിക്കുക, അധികാര വികേന്ദ്രീകരണത്തെ തകര്‍ക്കുവാനുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ നീക്കം അവസാനിപ്പിക്കുക. തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് നടത്തിയ സമരം യുഡിഎഫ് പാലാ നിയോജക മണ്ഡലം കണ്‍വീനര്‍ ജോര്‍ജ് പുളിങ്കാട് ഉദ്ഘാടനം ചെയ്തു. യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ പ്രൊഫ.സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിച്ചു. യു ഡി എഫ് പാലാ മണ്ഡലം ചെയര്‍മാന്‍ തോമസ് ആര്‍ വി ജോസ്, കണ്‍വീനര്‍ ജോഷി വട്ടക്കുന്നേല്‍, പ്രിന്‍സ് വി സി, ജോസ് എടേട്ട്, മായ രാഹുല്‍ ,സിജി ടോണി, ആനി ബിജോയി തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments