Breaking...

9/recent/ticker-posts

Header Ads Widget

ഉഴവൂർ ഗ്രാമപഞ്ചായത് അനുമോദന യോഗം സംഘടിപ്പിച്ചു



 ഉഴവൂര്‍ പഞ്ചായത്തില്‍ 2022-23 സാമ്പത്തിക വര്‍ഷം 100 ശതമാനം വസ്തുനികുതി പിരിവും 100 ശതമാനം പദ്ധതിചെലവും പൂര്‍ത്തീകരിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച ജീവനക്കാരേയും  ജനപ്രതിനിധികളേയും അനുമോദിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച യോഗം മോന്‍സ് ജോസഫ് MLA ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി സ്റ്റീഫന്‍ അദ്ധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോണ്‍സന്‍ പുളിക്കിയില്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി എം മാത്യു, ബ്ലോക്ക് ആരോഗ്യ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍  പി എന്‍ രാമചന്ദ്രന്‍ , ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  ഏലിയാമ്മ കുരുവിള, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബൈജു ജോണ്‍ പുതിയടത്തുചാലില്‍, ബി ഡി ഒ ഷാജി, പഞ്ചായത്ത് സെക്രട്ടറി സുനില്‍ എസ്, ഗ്രാമപഞ്ചായത് മെമ്പര്‍മാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. പദ്ധതി പ്രവര്‍ത്തനങ്ങളില്‍  ഉഴവൂര്‍ ഗ്രാമപഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകപരം ആണെന്ന്  എം എല്‍ എ മോന്‍സ് ജോസഫ് പറഞ്ഞു. ജനപ്രതിനിധികളുടെയും ജീവനക്കാരുടെയും ഒത്തൊരുമയോടെ ഉള്ള പ്രവര്‍ത്തനം  കൊണ്ടാണെന്നു ഗ്രാമപഞ്ചായത് പ്രസിഡന്റ് ജോണിസ് പി സ്റ്റീഫന്‍ അഭിപ്രായപെട്ടു.




Post a Comment

0 Comments