കുത്തനെ കൂട്ടിയ കെട്ടിട നികുതിയും പെര്‍മിറ്റ് ഫീസും കുറയ്ക്കണമെന്ന് ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. സര്‍ക്കാര്‍ അനുവദിക്കുമെങ്കില്‍ അധിക നികുതി വേണ്ടെന്നു വയ്ക്കാന്‍ തയ്യാറെന്നും ഉഴവൂര്‍ പഞ്ചായത്ത് കമ്മറ്റി. പ്രസിഡന്റ് ജോണിസ് പി. സ്റ്റീഫന്‍ അവതരിപ്പിച്ച പ്രമേയം പഞ്ചായത്ത് കമ്മിറ്റി പാസാക്കുകയായിരുന്നു. കോവിഡിന് ശേഷം ജനങ്ങള്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാന്‍ കഷ്ടപ്പെടുന്ന സാഹചര്യത്തില്‍ സര്‍വ്വതിനും വിലകൂട്ടുന്ന നിലപാടിനോട് യോജിക്കാന്‍ ആവില്ല എന്നും സാധാരണക്കാര്‍ക്ക് വലിയ രീതിയില്‍ ബൂദ്ധിമുട്ടിന് കാരണമാകുന്ന പുതുക്കിയ കെട്ടിട നികുതി ജനങ്ങളുടെ ആഗ്രഹവും അഭിലാഷവും കണക്കിലെടുത്ത് പിന്‍വലിക്കണമെന്നും പ്രമേയത്തില്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്.
0 Comments