വേനല്‍മഴ ശക്തി പ്രാപിച്ചപ്പോള്‍ കൃഷിനാശം വ്യാപകമായി. വയലാ മേഖലയില്‍ മഴയിലും, കാറ്റിലും വലിയ നാശനഷ്ടമുണ്ടായി. വയലാ കുഞ്ഞാനയില്‍ ജോസി ജോണിന്റെ 350 തിലധികം കുലച്ച ഏത്തവാഴകളാണ് ഒടിഞ്ഞു വീണത്. വിളവെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെയാണ് കനത്ത കാറ്റ് നാശം വിതച്ചത്. പണികളെല്ലാം കൃത്യമായി നടത്തി വിളവെടുപ്പിനൊരുങ്ങുന്നതിനിടയില്‍ ഏത്തവാഴത്തോട്ടം തകര്‍ന്നടിഞ്ഞത് കര്‍ഷകനെ ഏറെ വിഷമിപ്പിക്കുകയാണ്. വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് ജോസി ജോണ്‍ പറഞ്ഞു.
0 Comments