വെമ്പള്ളി ദേവീ ക്ഷേത്രത്തിലെ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം സമാപിച്ചു. സമാപന ദിവസമായ ഞായറാഴ്ച കല്‍ക്കി അവതാരം, ബ്രഹ്‌മോപദേശം ,മാര്‍ക്കണ്ഡേയ ചരിതം, ഭാഗവത സംഗ്രഹം തുടങ്ങിയ ഭാഗങ്ങളാണ് പാരായണം ചെയ്തത്. പാരായണ സമര്‍പ്പണത്തിനു ശേഷ പൂര്‍ണ്ണ കലശാഭിഷേകം, യജ്ഞപ്രസാദ വിതരണം, ആചാര്യ ദക്ഷിണ എന്നിവ നടന്നു. ഗുരുശ്രീപുരം എം ഹരികുമാറായിരുന്നു യജ്ഞാചാര്യന്‍. സമാപന ചടങ്ങുകളിലും. മഹാപ്രസാദമൂട്ടിലും നിരവധി ഭക്തര്‍ പങ്കെടുത്തു. വൈകീട്ട് വിശേഷാല്‍ ദീപാരാധനയും നടന്നു.
0 Comments