ബാലസംഘം അയര്‍ക്കുന്നം ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തില്‍ വേനല്‍ത്തുമ്പി കലാജാഥയ്ക്ക് കിടങ്ങൂരില്‍ തുടക്കം. കിടങ്ങൂര്‍ സൗത്ത് ഭാരതീയ വിദ്യാമന്ദിരം യു പി സ്‌ക്കൂളില്‍ അഞ്ച് ദിവസമായി നടന്ന പരിശീലനത്തിന് സമാപനം കുറിച്ച് കൊണ്ട് നടന്ന യോഗത്തില്‍ കലാജാഥയുടെ ഉദ്ഘാടനം ബാലസംഘം ജില്ലാ കോഓര്‍ഡിനേറ്റര്‍ അനന്ദു സന്തോഷ് നിര്‍വ്വഹിച്ചു.ഏരിയാ പ്രസിഡന്റ് ഹര്‍ഷിത ഹേമന്ദ് അധ്യക്ഷയായിരുന്നു. യോഗത്തില്‍ ബാലസംഘം ജില്ലാ കോര്‍ഡിനേറ്റര്‍ സജിത സന്തോഷ്, ഏരിയാ കോര്‍ഡിനേറ്റര്‍ എന്‍ അനില്‍കുമാര്‍, ഏരിയ കണ്‍വീനര്‍ എം ആര്‍ രശ്മി, ഷാന്‍ ജേക്കബ്, ബാലസംഘം സെക്രട്ടറി നിവേദിത രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു. കലാജാഥയുടെ അയര്‍ക്കുന്നം ഏരിയാ പര്യടനം മെയ് 2 ന് പൂവത്തിളപ്പില്‍ നിന്ന് ആരംഭിച്ച് മെയ് മൂന്നിന് വൈകിട്ട് വിജയപുരത്ത് സമാപിക്കും.
0 Comments