അകലക്കുന്നം പള്ളിക്കത്തോട് പഞ്ചായത്തുകളുടെ അതിര്‍ത്തിയായ ചാത്തന്‍പാറയില്‍ കൂരോപ്പട പഞ്ചായത്ത് മാലിന്യം ശേഖരിക്കുന്നതില്‍ പ്രതിഷേധം ഉയരുന്നു. പഞ്ചായത്ത് വാങ്ങിയ 16 സെന്റ് സ്ഥലത്താണ് മാലിന്യനിക്ഷേപമെങ്കിലും ഇവ സമീപവാസികള്‍ക്ക് ദുരതമാവുകയാണ്. പഞ്ചായത്തില്‍ ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ഇവിടെ കൂട്ടിയിടുന്നത്. സമീപത്തെ തോട്ടിലൂടെ മാലിന്യം പന്നഗം തോട്ടിലെത്തുന്നതായും ആക്ഷേപമുണ്ട്. പ്രദേശവാസികള്‍ക്ക് കുടിവെള്ളം ലഭ്യമാക്കുന്ന 5 കുടിവെള്ള പദ്ധതികളും ഈ തോടിന് സമീപത്തുണ്ട്. തീപിടുത്തമോ മറ്റോ ഉണ്ടായാല്‍ ബ്രഹ്മപുരത്തിന് സമാനമായ സാഹചര്യം ഉണ്ടാകുമെന്നും മാലിന്യം നീക്കം ചെയ്യാന്‍ നടപടി വേണമെന്നും പൊതുപ്രവര്‍ത്തകനായ വിനോദ് മാഞ്ഞാമറ്റം ആവശ്യപ്പെട്ടു.
0 Comments