യൂത്ത് കോണ്‍ഗ്രസ് പാലാ നിയോജക മണ്ഡലം സമ്മേളനം പാലായില്‍ നടന്നു. കൃപേഷ് , ശരത് ലാല്‍, ശുഹൈബ് എന്നീ യൂത്ത് കോണ്‍ഗ്രസ് രക്തസാക്ഷികള്‍ക്ക് പുഷ്പാര്‍ച്ചനയോടെയാണ് യോഗം ആരംഭിച്ചത്. യൂത്ത് കോണ്‍ഗ്രസ് പാലാ നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. ജേക്കബ് അല്‍ഫോന്‍സാദാസ് അധ്യക്ഷത വഹിച്ച യോഗം ജോസഫ് വാഴക്കന് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെകട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍ മുഖ്യപ്രഭാഷണം നടത്തി. രാഹുല്‍ ഗാന്ധിയെ അന്യായമായി കേസില്‍ കുടുക്കി നിശബ്ദനാക്കാന്‍ സാധിക്കുകയില്ല എന്നും, നീതിനിഷേധത്തിന്റെയും ജനദ്രോഹ നടപടികളുടെയും കാര്യത്തില്‍ കേന്ദ്രവും കേരളവും ഒരുപോലെയാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ,കെപിസിസി മെമ്പര്‍ അഡ്വ. റ്റോമികല്ലാനി, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യന് ജോയ്, ഡിസിസി വൈസ് പ്രസിഡന്റ് മാരായ അഡ്വക്കേറ്റ് ബിജു പുന്നത്താനം, എ കെ ചന്ദ്രമോഹന്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ സിജോ ജോസഫ്, അഡ്വ. ടോം കോര, യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിമാരായ റോബി ഊടുപുഴയില്‍, അഡ്വ. ജിന്സണ് ചെറുമലയില്‍, തോമസുകുട്ടി മുകാലയില്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ആന്റോച്ചന് ജെയിംസ്, കെഎസ്യു നിയോജകമണ്ഡലം പ്രസിഡന്റ് അര്ജുന് സാബു യൂത്ത് കോണ്‍ഗ്രസ് പാലാ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് അഭിജിത്ത് ആര് യൂത്ത് കോണ്‍ഗ്രസ് പാലാ മണ്ഡലം പ്രസിഡന്റ കിരണ്‍ അരീക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു
0 Comments