ഇന്നലെ വൈകിട്ടുണ്ടായ ശക്തമായ കാറ്റിലും മഴയിലും മറ്റക്കര തുരുത്തിപ്പളളി ക്ഷേത്രത്തിലെ പ്രധാന ആല്‍മരം ഒടിഞ്ഞു. രണ്ടായി പിളര്‍ന്ന രീതിയിലാണ് ആല്‍മരം വീണത്. ഏകദേശം 100 വര്‍ഷത്തോളം പഴക്കമുള്ള ആല്‍മരമാണിത്. മറ്റക്കര തുരുത്തിപ്പള്ളി ഭാഗത്ത് അതിശക്തമായ കാറ്റാണ് വൈകിട്ട് നാലുമണിയോടെ ഉണ്ടായത്. പ്രദേശത്തെ പലരുടേയും വസ്തുക്കളില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ മാസം ശക്തമായ കാറ്റില്‍ ക്ഷേത്രത്തിന്റെ നടപ്പന്തലിന്റെ ഓടുകള്‍ നശിച്ചിരുന്നു. ശക്തമായ കാറ്റിലും മഴയിലും ഇടിമിന്നലിലും മറ്റക്കരയുടെ വിവിധ പ്രദേശങ്ങളില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായി.
0 Comments