Breaking...

9/recent/ticker-posts

Header Ads Widget

സൗജന്യ നേത്ര പരിശോധന - തിമിര നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു.



അഹല്യ ഫൗണ്ടേഷന്‍ ഐ ഹോസ്പിറ്റലിന്റെയും, അഭയം ചാരിറ്റബിള്‍ സൊസൈറ്റിയുടെയും ആഭിമുഖ്യത്തില്‍ സൗജന്യ നേത്ര പരിശോധന -  തിമിര നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു. പേരൂര്‍ മോഡേണ്‍ ഹരിജന്‍ കോളനി കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച ക്യാമ്പ്, ജില്ല ആസൂത്രണ ഉപാധ്യക്ഷന്‍ ബാബു ജോര്‍ജ് ഉദ്ഘാടനം ചെയ്തു. അഭയം ചാരിറ്റബിള്‍ ട്രസ്റ്റ് പേരൂര്‍ മേഖലാ കമ്മിറ്റി ചെയര്‍മാന്‍ എം.എസ് ചന്ദ്രന്‍ അധ്യക്ഷനായിരുന്നു. അഭയം ചാരിറ്റബിള്‍ ട്രസ്റ്റ് ഭാരവാഹികളായ ഷാജിമോന്‍ കെ.കെ,  ജീവന്‍ കെ വിജയന്‍, ഡോക്ടര്‍ കൃഷ്ണകുമാര്‍, മുന്‍സിപ്പല്‍ കൗണ്‍സലര്‍മാരായ ബിബീഷ്, വിജി ഫ്രാന്‍സിസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. അഹല്യ ഐ ഹോസ്പിറ്റലിലെ വിദഗ്ദ്ധ ഡോക്ടര്‍മാര്‍ പരിശോധനകള്‍ക്ക്  നേതൃത്വം നല്‍കി.






Post a Comment

0 Comments