വിദ്യാഭ്യാസ സേവന രംഗത്ത് 30 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഐങ്കൊമ്പ് അംബിക വിദ്യാഭവന്‍ വിദ്യാ കിരണ്‍ പദ്ധതി നടപ്പാക്കുന്നു. അംബിക എജ്യുക്കേഷനല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരും, പഠനത്തില്‍ മികവു പുലര്‍ത്തുന്നവരുമായ 50 വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പഠന സൗകര്യം ഏര്‍പ്പെടുത്തുമെന്ന് സ്‌കൂള്‍ അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അര്‍ഹരായ കുട്ടികളെ തെരഞ്ഞെടുക്കാന്‍ പ്രവേശന പരീക്ഷ നടത്തും. വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് ഇളവ് നല്‍കുന്നതോടൊപ്പം അര്‍ഹതയുള്ളവര്‍ക്ക് ഹോസ്റ്റല്‍ സൗകര്യവും നല്‍കും. അടല്‍ ടിങ്കറിംഗ് ലാബ് അടക്കമുള്ള അത്യാധുനിക സൗകര്യങ്ങളും, പാഠ്യപാഠ്യേതര രംഗങ്ങളിലെ മികച്ച പ്രവര്‍ത്തനങ്ങളുംകൊണ്ട് മുന്‍ നിരയിലുളള CBSE വിദ്യാഭ്യാസ സ്ഥാപനമായ അംബികാ വിദ്യാഭവന്‍ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികള്‍ക്കു കൂടി മികച്ച വിദ്യാഭ്യാസം ഉറപ്പു വരുത്തുവാനാണ് ശ്രമിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ട്രസ്റ്റ് പ്രസിഡന്റ് ഡോ. എന്‍.കെ മഹാദേവന്‍, പ്രിന്‍സിപ്പല്‍ സി.എസ് പ്രദീപ്, അഡ്മിനിസ്ര്‌ടേറ്റര്‍ ബിജു കൊല്ലപ്പള്ളി എന്നിവര്‍ പങ്കെടുത്തു.
0 Comments