ഏറ്റുമാനൂര്‍ പൂഞ്ഞാര്‍ സംസ്ഥാനപാതയില്‍ മുത്തോലി ടെക്‌നിക്കല്‍ സ്‌കൂളിനു സമീപം കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു. തിരക്കേറിയ റോഡില്‍ വാഹനങ്ങളെ ഓവര്‍ടേക് ചെയ്യുന്നതിനിടയിലാണ് അപകടമുണ്ടായത്. അപകടത്തില്‍ ഒരാള്‍ക്ക് നിസ്സാര പരിക്കേറ്റു. സംഭവം നടക്കുമ്പോള്‍ ഇതുവഴി കടന്നു പോയ മറ്റു രണ്ടു കാറുകള്‍ തമ്മിലും കൂട്ടിയിടിച്ചു. 6 മണിയോടെ യായിരുന്നു അപകടം. അപകടത്തെ തുടര്‍ന്ന് കുറച്ചു സമയത്തേക്ക് ഗതാഗതം തടസ്സപ്പെട്ടു. പോലീസെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
0 Comments