നിയന്ത്രണം വിട്ട കാര്‍ വ്യാപാര സ്ഥാപനത്തിലേയ്ക് ഇടിച്ചു കയറി. ഏറ്റുമാനൂര്‍ മണര്‍കാട് ബൈപ്പാസ് റോഡില്‍ ചെറുവാണ്ടൂര്‍ കെഎന്‍ബി ഓഡിറ്റോറിയത്തിന് സമീപം വടക്കേല്‍ സൂപ്പര്‍മാര്‍ക്കറ്റിലേക്കാണ് കാര്‍ ഇടിച്ചു കയറിയത്. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. കടയ്ക്കുമുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കും കടയുടെ ഷോറൂം ഗ്ലാസും ഇടിച്ചു തകര്‍ത്താണ് കാര്‍ കടയ്ക്കുള്ളിലേക്ക് കയറിയത്. ബൈക്ക് പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. കടയുടെ മുന്‍വശത്തെ ഗ്ലാസുകള്‍ ചിതറി തെറിച്ച് തലയില്‍ മുറിവേറ്റ വയോധികന്‍ ചെറുവാണ്ടൂര്‍ വള്ളോംകുന്നേല്‍ തങ്കച്ചന്‍ ഏറ്റുമാനൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി. കടയിലെ വനിതാ ജീവനക്കാര്‍ അടക്കമുള്ളവര്‍ ഓടി മാറിയതിനെ തുടര്‍ന്ന് അപകടത്തില്‍ പെടാതെ രക്ഷപ്പെടുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ബൈപ്പാസ് റോഡില്‍ അല്‍പസമയം ഗതാഗതം തടസ്സപ്പെട്ടു. സ്ഥലത്തെത്തിയ ഏറ്റുമാനൂര്‍ പോലീസ് മേല്‍ നടപടിസ്വീകരിച്ചു.
0 Comments