തൊഴിലാളികളുടെ സംഘടിത ശക്തിയുടെ പ്രതീകമായി മെയ് ദിന റാലി. തൊഴിലാളികളുടെ പോരാട്ട ചരിത്രം അനുസ്മരിച്ച് കൊണ്ട് സി.ഐ.ടി.യു കടുത്തുരുത്തി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ മെയ് ദിന റാലിയും സമ്മേളനവും സംഘടിപ്പിച്ചു. കടുത്തുരുത്തി ബ്ലോക്ക് ജംഗ്ഷനില്‍ നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആരംഭിച്ച റാലി ഗൗരീശങ്കരം ഓഡിറ്റോറിയത്തില്‍ സമാപിച്ചു. സമ്മേളനം സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി അഡ്വ. കെ. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയര്മാന് സി.ജെ.ജോസഫ് അധ്യക്ഷനായിരുന്നു. ജില്ലാ ട്രഷറര്‍ വി.കെ സുരേഷ് കുമാര്‍ , ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി.എസ്.എന്‍ ഇളയത്, എസ് പ്രിയ, ഏരിയ സെക്രട്ടറി ടി.സി വിനോദ്, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനില്‍, കര്‍ഷക സംഘം ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ ജയകൃഷ്ണന്, മഹിളാ അസോസിയേഷന് ജില്ലാ പ്രസിഡന്റ് പി.ആര് സുഷമ എന്നിവര്‍ സംസാരിച്ചു. 100 കണക്കിന് തൊഴിലാളികള്‍ റാലിയില്അണിചേര്ന്നു.
0 Comments