സൈബര്‍ ആക്രമണത്തിനു വിധേയയായതിനെ തുടര്‍ന്ന് ജീവനൊടുക്കിയ ആതിര ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും നൊമ്പരമായി. കോതനല്ലൂര്‍ വരകുകാലായില്‍ ആതിരയാണ് സുഹൃത്തായിരുന്ന അരുണ്‍ വിദ്യാധരന്റെ ഫേസ്ബുക്ക് അധിക്ഷേപങ്ങളില്‍ മനം നൊന്ത് ആത്മഹത്യ ചെയ്തത്. അരുണ്‍ വിദ്യാധരനെ പോലീസ് തെരയുന്നു. പോലീസില്‍ പരാതി നല്കിയ ശേഷവും സൈബര്‍ ബുള്ളിയിംഗ് തുടരുകയായിരുന്നുവെന്ന് ആതിരയുടെ സഹോദരി ഭര്‍ത്താവ് ആഷിഷ് ദാസ് ഐ.എ.എസ് പറഞ്ഞു.
0 Comments