അംഗന്‍വാടിയിലെ പ്രവേശനോത്സവം കാണാന്‍ പോയി മടങ്ങിയ എട്ടുവയസ്സുകാരനെ നായ കടിച്ചു പരിക്കേല്പിച്ചു. പാലാ മോന്തക്കര വാടപുറത്ത് അഖിലിന്റെ മകന്‍ ആര്യനെയാണ് നായ കടിച്ചത്. റോഡരികിലെ വീട്ടിലെ വളര്‍ത്തുനായയാണ് കുട്ടിയെ കടിച്ചത്. കുട്ടിയെ പാലാ ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. നായയുടെ ഉടമസ്ഥന്റെ അശ്രദ്ധയും അനാസ്ഥയുമാണ് കുട്ടിയ്ക്ക് പരിക്കേല്‍ക്കാന്‍ കാരണമായതെന്ന് കാണിച്ച് കുട്ടിയുടെ പിതാവ് പാലാ പോലീസില്‍ പരാതി നല്‍കി.
0 Comments