തൊഴില്‍ പരിശീലനം നല്‍കുന്നതോടൊപ്പം, പുതിയ തൊഴില്‍ സംരംഭങ്ങളാരംഭിക്കാനും സൗകര്യമൊരുക്കി എലിക്കുളം പഞ്ചായത്ത്. പഞ്ചായത്തിലെ 20 ഓളം ഹരിതകര്‍മ്മസേനാംഗങ്ങള്‍ക്കാണ് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ തൊഴില്‍ പരിശീലനം നല്‍കിയത്. എല്‍.ഇ.ഡി. ബള്‍ബ് നിര്‍മാണത്തിലും സോപ്പ് നിര്‍മാണത്തിലുമാണ് പരിശിലനം നല്‍കിയത്. കുടുംബശ്രീ ജില്ലാ മിഷനാണ് പരിശീലനത്തിന് നേതൃത്വം നല്‍കിയത്. പരിശീലനം നേടിയവരെ ഉള്‍പ്പെടുത്തി നിര്‍മ്മാണ യൂണിറ്റ് ആരംഭിക്കാനും എലിക്കുളം പഞ്ചായത്ത് നേതൃത്വം നല്‍കിയതായി പഞ്ചായത്ത് പ്രസിഡന്റ് എസ് ഷാജി പറഞ്ഞു. ജനുവരിയില്‍ പരിശീലനം പൂര്‍ത്തിയാക്കി മൂന്നു മാസത്തിനുള്ളില്‍ എല്‍.ഇ.ഡി. ബള്‍ബ് നിര്‍മ്മാണ യൂണിറ്റും, സോപ്പ് നിര്‍മാണ യൂണിറ്റും പ്രവര്‍ത്തനമാരംഭിച്ചു. കുടുംബശ്രീ യൂണിറ്റിന്റെ കൂരാലിയിലെ പൊതു വിപണന കേന്ദ്രം വഴിയാണ് ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നത്. എല്ലാ രംഗത്തും തങ്ങളുടേതായ പ്രവര്‍ത്തന പദ്ധതികള്‍ നടപ്പാക്കുന്ന എലിക്കുളം ഗ്രാമ പഞ്ചായത്ത് പൊതുജന ആരോഗ്യ രംഗത്തും മികച്ച പ്രവര്‍ത്തങ്ങള്‍ നടപ്പാക്കുന്നുണ്ട്. പഞ്ചായത്തിലെത്തുന്ന എല്ലാ ആളുകളുടേയും ഷുഗറും, പ്രഷറും നോക്കുവാനുള്ള സംവിധാനവും പഞ്ചായത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
0 Comments