ഏറ്റുമാനൂരിലെ കാരിത്താസ് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന തട്ടുകടയില്‍ പൊറോട്ട നല്‍കാന്‍ വൈകിയതിനെ തുടര്‍ന്ന് ഞായറാഴ്ച രാത്രിയുണ്ടായ സംഘര്‍ഷത്തിലെ പ്രതികളെ ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. തെള്ളകം പടിഞ്ഞാപ്രത്ത് വീട്ടില്‍ ജിതിന്‍ ജോസഫ് , എസ്.എച്ച് മൗണ്ട് ഭാഗത്ത് കണിയാംപറമ്പില്‍ വീട്ടില്‍ വിഷ്ണു, പെരുമ്പായിക്കാട് കണിയാംപറമ്പില്‍ വീട്ടില്‍ സഞ്ജു കെ.ആര്‍, ഇയാളുടെ സഹോദരനായ കണ്ണന്‍ കെ.ആര്‍, പാറമ്പുഴ മാമ്മുട് വട്ടമുകള്‍ കോളനിയില്‍ മഹേഷ്, പെരുമ്പായിക്കാട് മരങ്ങാട്ടില്‍ വീട്ടില്‍ നിധിന്‍ എന്നിവരെയാണ് ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. യുവാക്കളില്‍ രണ്ടുപേര്‍ തട്ടുകടയില്‍ എത്തി പൊറോട്ട ഓര്‍ഡര്‍ ചെയ്ത സമയത്ത് 10 മിനിറ്റ് താമസമുണ്ട് എന്ന് കടയുടമ പറഞ്ഞതിനെ തുടര്‍ന്ന് ഇവര്‍ കടയുടമയെ ചീത്ത വിളിച്ച് ഭീഷണിപ്പെടുത്തി അവിടെ നിന്ന് പോവുകയായിരുന്നു. തുടര്‍ന്ന് സംഘം ചേര്‍ന്ന് തട്ടുകടയില്‍ തിരിച്ചെത്തി ആക്രമണം നടത്തുകയായിരുന്നു ഇവര്‍ തട്ടുകട അടിച്ചു തകര്‍ക്കുകയും ഉടമയെയും, ജീവനക്കാരെയും മര്‍ദ്ദിക്കുകയും, കയ്യിലിരുന്ന ഹെല്‍മെറ്റ് കൊണ്ടും, ഇരുമ്പ് കസേര ഉപയോഗിച്ചും തലയ്ക്ക് അടിക്കുകയുമായിരുന്നു. ഏറ്റുമാനൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണസംഘം ഇവരെ ആറു പേരെയും വിവിധ സ്ഥലങ്ങളില്‍ നിന്നായി പിടികൂടുകയായിരുന്നു. പ്രതികളില്‍ ഒരാളായ ജിതിന്‍ ജോസഫിന് ഗാന്ധിനഗര്‍ സ്റ്റേഷനില്‍ ക്രിമിനല്‍ കേസ് നിലവിലുണ്ട്. മറ്റൊരു പ്രതിയായ മഹേഷിന് ഗാന്ധിനഗര്‍ സ്റ്റേഷനില്‍ എന്‍.ഡി.പി.എസ് കേസും, അടിപിടി കേസും നിലവിലുണ്ട്. ഏറ്റുമാനൂര്‍ സ്റ്റേഷന്‍ എസ്.എച്ച്.ഓ പ്രസാദ് അബ്രഹാം വര്‍ഗീസ്, CPO മാരായ രഞ്ജിത്, ഡന്നി P ജോയി സ്മിതേഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
0 Comments