അടിമത്വത്തില്‍ നിന്നും അവകാശ ബോധത്തിലേക്ക് തൊഴിലാളികള്‍ എത്തിയതിന്റെ ഓര്‍മ്മ ദിനം കൂടിയാണ് മെയ് ദിനം എന്ന് സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. തൊഴിലാളികള്‍ പോരാടി നേടിയ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഏറ്റുമാനൂരില്‍ സി.ഐ.ടി.യു ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മെയ് ദിനാചരണത്തോടനുബന്ധിച്ച് നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മുതിര്‍ന്ന സിപിഎം നേതാവ് വൈക്കം വിശ്വന്‍ എക്‌സ് എംഎല്‍എ മെയ് ദിന സന്ദേശം നല്‍കി. അടിമത്വത്തിനും അക്രമത്തിനും എതിരെ നിരന്തരമായ സമരം എന്നുള്ളതാണ് സാര്‍വദേശീയ തൊഴിലാളി ദിനത്തിലെ പ്രധാന സന്ദേശം എന്ന് വൈക്കം വിശ്വന്‍ പറഞ്ഞു. ഏറ്റുമാനൂര്‍ പേരൂര്‍ ജംഗ്ഷനില്‍ ചേര്‍ന്ന യോഗത്തില്‍ സിപിഎം നേതാക്കളായ കെ.എന്‍ വേണുഗോപാല്‍, ബാബു ജോര്‍ജ്, വിജയപ്രകാശ്, ഇ.എസ്. ബിജു, പ്രദീപ് കുമാര്‍, ടി.വി. ബിജോയ്, ഗീത തുടങ്ങിയവര്‍ പ്രസംഗിച്ചു. സമ്മേളനത്തിനു മുന്നോടിയായി വര്‍ണ്ണശബളമായ മേയ് ദിന റാലി നടന്നു. കെഎസ്.ആര്‍.ടി.സി ബസ് സ്‌റ്റേഷനില്‍ നിന്നും ആരംഭിച്ച ഘോഷയാത്രയില്‍ സി.ഐ.ടി.യു യൂണിയന്റെ നേതൃത്വത്തില്‍ നൂറു കണക്കിന് തൊഴിലാളികളാണ്അണിചേര്‍ന്നത്.
0 Comments