Breaking...

9/recent/ticker-posts

Header Ads Widget

നഗരസഭയിലെ വൃദ്ധജനങ്ങള്‍ക്ക് കട്ടില്‍ വിതരണം ചെയ്തു.



ഏറ്റുമാനൂര്‍ നഗരസഭ 2022- 23 വാര്‍ഷിക പദ്ധതിയില്‍  ഉള്‍പ്പെടുത്തി നഗരസഭയിലെ വൃദ്ധജനങ്ങള്‍ക്ക്  കട്ടില്‍ വിതരണം ചെയ്തു. നഗരസഭ ഹാളില്‍ നടന്ന യോഗത്തില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്  വിതരണോദ്ഘാടനം നിര്‍വഹിച്ചു.  ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വിജി ചാവറ അധ്യക്ഷത വഹിച്ചു.  വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അജിത ഷാജി, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.എസ്. വിശ്വനാഥന്‍,  കൗണ്‍സിലര്‍മാരായ ബിബീഷ് ജോര്‍ജ് വേലിമറ്റം, തങ്കച്ചന്‍ കോണിക്കല്‍, കെ.കെ. ശോഭന കുമാരി, രശ്മി ശ്യാം, വിജി ഫ്രാന്‍സിസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. പദ്ധതിയില്‍ ഉള്‍പ്പെടുത്തി 31 കട്ടിലുകളാണ്വിതരണംചെയ്തത്.




Post a Comment

0 Comments