Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂരില്‍ കായിക പരിശീലനത്തിനായി കളിക്കളം വേണമെന്ന ആവശ്യം ശക്തമാകുന്നു.



ഏറ്റുമാനൂരില്‍ കായിക പരിശീലനത്തിനായി കളിക്കളം വേണമെന്ന ആവശ്യം ശക്തമാകുന്നു.  ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ബോയ്‌സ് ഹൈസ് സ്‌കൂളില്‍ കായിക മത്സരങ്ങള്‍ക്കായി ഗ്രൗണ്ടും വേദിയും ഒരുക്കിയെങ്കിലും ഇപ്പോള്‍ അനാഥാവസ്ഥയിലാണ്.. ഒരു കാലഘട്ടത്തില്‍ സ്‌പോര്‍ട്‌സിനും ഗെയിംസിനും വലിയ പ്രാധാന്യം കൊടുത്തിരുന്ന നാട്ടില്‍ കായിക പ്രേമികള്‍ക്ക് പരിശീലനം നടത്തുന്നതിനും മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിനും പോലും കഴിയാത്ത സ്ഥിതിയാണുള്ളത്. ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ബോയ്‌സ് ഹൈസ്‌കൂളിലെ ഗ്രൗണ്ടില്‍ അതിരാവിലെ മുതല്‍ വിവിധങ്ങളായ ക്ലബ്ബുകളുടെ നേതൃത്വത്തില്‍ ഗ്രൗണ്ട് വിഭജിച്ചെടുത്താണ് പരിശീലനവും സൗഹൃദ മത്സരങ്ങള്‍ പോലും നടക്കുന്നത്. ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ മധ്യഭാഗത്ത്  അശാസ്ത്രീയമായി നിര്‍മ്മിച്ചിരിക്കുന്ന ബാസ്‌ക്കറ്റ്‌ബോള്‍ കോര്‍ട്ടിലാണ് ഷട്ടില്‍ ബാഡ്മിന്റന്‍ പരിശീലനം നടക്കുന്നത്. ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ ക്രിക്കറ്റ് മത്സരവും നടക്കുമ്പോള്‍ ഫുട്‌ബോള്‍ പരിശീലകര്‍ ഗ്രൗണ്ടിന്റെ ഏതെങ്കിലും ഭാഗത്തേക്ക് ഒതുങ്ങേണ്ട സാഹചര്യവും ആണ് ഉണ്ടാകുന്നത്. നഗരസഭയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന  കായിക മത്സരങ്ങള്‍ പോലും സ്വകാര്യ സ്‌കൂളിന്റെ ഗ്രൗണ്ടില്‍ നടത്തേണ്ട ഗതികേടാണുള്ളത്. യുവജനങ്ങളുടെ കായിക ക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും മികച്ച പരിശീലന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും വിവിധങ്ങളായ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിനുമായി   കെ സുരേഷ് കുറുപ്പ് എംഎല്‍എയുടെ നേതൃത്വത്തില്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് ഗാലറിയും സ്‌പോര്‍ട്‌സ് താരങ്ങള്‍ക്ക് വിശ്രമിക്കുന്നതിനും വസ്ത്രം മാറുന്നതിനും ഓഫീസ് പ്രവര്‍ത്തനത്തിനായി പ്രത്യേക കെട്ടിടവും ഒരുക്കിയെങ്കിലും ഇത്  ഉപയോഗപ്പെടുത്തുവാന്‍ കഴിഞ്ഞിട്ടുമില്ല.




Post a Comment

0 Comments