ഏഴാച്ചേരി കാവിന്‍ പുറം ഉമാമഹേശ്വര ക്ഷേത്രത്തില്‍ ഏഴു നാള്‍ നീണ്ടു നിന്ന ആചാര്യദ്വയ ഭാഗവത സപ്താഹയജ്ഞത്തിന് ഭക്തിനിര്‍ഭരമായ സമാപനം. യജ്ഞാചാര്യമാരായ സ്വാമിനി ഗീതാ ശാരദാനന്ദ സരസ്വതി, സ്വാമിനി മായാ ശാരദാനന്ദ സരസ്വതി എന്നിവരുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ സ്വാര്‍ഗ്ഗാരാഹോണവും കൃഷ്ണാവതാരവും കല്‍ക്കി അവതാരവും മാര്‍ക്കണ്ഡേയ ചരിതവും പാരായണം ചെയ്തു. വെണ്ണ, പാല്‍, അപ്പം, അട, പാല്‍പ്പായസം, തേന്‍ എന്നിവ നിവേദിച്ചു. 12 മണിയോടെ അവഭൃതസ്നാനം നടന്നു. തുടര്‍ന്ന് ആരതി, യജ്ഞപ്രസാദ വിതരണം, വെറ്റില സമര്‍പ്പണം, മഹാപ്രസാദമൂട്ട് എന്നിവയും ഉണ്ടായിരുന്നു. നൂറുകണക്കിന് ഭക്തര്‍ചടങ്ങുകളില്‍ പങ്കെടുത്തു.
0 Comments