കേരള പ്രദേശ് ഗാന്ധിദര്‍ശന്‍ വേദി കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഏറ്റുമാനൂര്‍ നഗരസഭയ്ക്കു മുന്നില്‍ നില്‍പ്പ് സമരം നടത്തി. കെട്ടിടനികുതി, രജിസ്ട്രേഷന് ഫീസ്, പെട്രോള്‍, ഡീസല്‍, പാചകവാതക സിലിണ്ടര്‍ ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധനവിലും, ഇടതുപക്ഷ സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ സംഘടിപ്പിച്ച പ്രതിഷേധ സമരം കെ.പി.സി.സി ജനറല്‍ സെക്രട്ടറി ടോമി കല്ലാനി ഉദ്ഘാടനം ചെയ്തു. ഗാന്ധിദര്‍ശന്‍ ജില്ലാ ചെയര്മാന് പ്രസാദ് കൊണ്ടൂപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.ജി ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി. ഗ്രേഷ്യസ് പോള്‍, സജി തടത്തില്‍, ബിജു കൂമ്പിക്കന്, വിഷ്ണു ചെമ്മുണ്ടവള്ളി, സുധാകരന് നായര്‍, സക്കീര്‍ ചങ്ങംപ്പള്ളി, മായാദേവി ഹരികുമാര്‍, വി.എസ്. വിശ്വനാഥന് നായര്‍, അജിത ഷാജി, ഐസക് പാടിയത്ത്, രവികുമാര്‍, ജയശ്രീ ഗോപിക്കുട്ടന്, രാജു പ്ലാക്കിതൊട്ടിയില്‍, ശശി മുണ്ടക്കന്‍, തുടങ്ങിയവര്‍പ്രസംഗിച്ചു.
0 Comments