ക്രിസ്ത്യന്‍ സന്യസ്ത സമൂഹത്തെ അപമാനിച്ചുകൊണ്ട് പ്രദര്‍ശനം നടത്തുന്ന കക്കുകളി നാടകവും, കേരളത്തില്‍ മത വിദ്വേഷത്തിന്റെ വിത്ത് പാകുന്ന കേരള സ്റ്റോറി സിനിമയുടെയും പ്രദര്‍ശനങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ ആവശ്യപ്പെട്ടു. പരിപാവനമായ ശബരിമലയില്‍ സ്ത്രീകളെ കയറ്റി വിശ്വസത്തെ തകര്‍ക്കാന്‍ മുന്‍കൈയെടുത്ത സി.പി.എം ഇപ്പോള്‍ കക്കുകളി നാടകം കണ്ട് ആസ്വദിക്കുകയാണെന്നും ,കേരള സ്റ്റോറി സിനിമയ്ക്ക് അനുമതി നല്‍കിയിരിക്കുന്നത് നിരീശ്വരവാദികള്‍ കേരളം ഭരിക്കുന്നതിനാലാണെന്നും സജി മഞ്ഞക്കടമ്പില്‍ ആരോപിച്ചു.
0 Comments